/entertainment-new/news/2024/03/12/reports-that-atlee-become-the-highest-paid-director-in-kollywood

ശങ്കറിനെ മറികടന്ന് ശിഷ്യൻ; കോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകനായി അറ്റ്ലി ?

ഇതോടെ ശങ്കറിന്റെ റെക്കോർഡ് മറികടന്ന് കോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകനായി അറ്റ്ലി മാറി

dot image

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് അറ്റ്ലി. രാജാ റാണി എന്ന തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ഒടുവിൽ ചെയ്തത് ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ എന്ന ബോളിവുഡ് ചിത്രമാണ്. ഈ ചിത്രം 1000 കോടിയിലധികം രൂപ ബോക്സ്ഓഫീസിൽ നിന്ന് നേടുകയും ചെയ്തു. ജവാന്റെ വമ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ അറ്റ്ലി തന്റെ പ്രതിഫലം വർധിപ്പിച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

പുതിയ ചിത്രത്തിനായി അറ്റ്ലി തന്റെ പ്രതിഫലം വർധിപ്പിച്ചതുവെന്നാണ് റിപ്പോർട്ട്. ഇതോടെ ശങ്കറിന്റെ റെക്കോർഡ് മറികടന്ന് കോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകനായി അറ്റ്ലി മാറി എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ശങ്കറിന്റെ സഹസംവിധായകനായാണ് അറ്റ്ലി തന്റെ കരിയർ ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം അല്ലു അർജുനൊപ്പമായിരിക്കും അറ്റ്ലിയുടെ അടുത്ത ചിത്രമെന്ന റിപ്പോർട്ടുകളുണ്ട്. വമ്പന് ബജറ്റില് വരുന്ന ആക്ഷന് ത്രില്ലറായിരിക്കും അല്ലു അര്ജുന്-അറ്റ്ലി കോമ്പോയില് വരുന്ന ചിത്രമെന്നാണ് അഭ്യൂഹം. അറ്റ്ലിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായിരിക്കുമിത്.

മോഹൻലാലും മമ്മൂട്ടിയുമല്ല, മഞ്ഞുമ്മലെ 'പാൻ ഇന്ത്യൻ' പിള്ളേരാണ് ഒന്നാമത്; ആ റെക്കോർഡും ചിത്രം തൂക്കി

അറ്റ്ലിയുടെ ആദ്യ ചിത്രമായ 'രാജാ റാണി' എ ആർ മുരുഗദോസായിരുന്നു നിർമ്മിച്ചത്. ആദ്യ സിനിമയിൽ തന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നേടിയ അറ്റ്ലിക്ക് അടുത്തതായി വിജയ്യുടെ 'തെരി' സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു. അതിനു ശേഷം വിജയ്യുടെ തന്നെ മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളും അറ്റ്ലി തന്നെ സംവിധാനം ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us