
/entertainment-new/news/2024/03/12/mari-selvaraj-and-dhruv-vikram-movie-officially-announced
ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനൊപ്പം ചേരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. സംവിധായകൻ പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രം ഒരു സ്പോർട്സ് ബയോപിക് ഡ്രാമയാണ്. പ്രശസ്ത കബഡി പ്ലേയർ മാനത്തി ഗണേശന്റെ ജീവിതമാണ് ചിത്രത്തിൽ മാരി സെൽവരാജ് ഒരുക്കുന്നത് എന്ന റിപ്പോർട്ടുകളുണ്ട്. സന്തോഷ് നാരായണൻ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചിത്രത്തിന്റെ മറ്റ് പല വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് അറിയിച്ചത്.
'പഴയ സംഭവമാണ്. എന്നാലും പ്രതിഷേധിക്കുന്നു'; ജയമോഹനെ പരിഹസിച്ച് എസ് ഹരീഷ്'ആദിത്യ വർമ്മ', 'മഹാൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രമിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. ഈ ചിത്രത്തിന് വേണ്ടി ഏറെ നാളുകളായി കടുത്ത പരിശീലനത്തിൽ ആയിരുന്നു ധ്രുവ് വിക്രം. 2024 മാർച്ച് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.