സുഷിൻ ഫാൻസ് ഇവിടെ കമോൺ; സകലകലാ അഭ്യാസവുമായി 'ആവേശ'ത്തിലെ വെൽക്കം ടു മരണക്കിണർ..,'ഗലാട്ട' വീഡിയോ ഗാനം

പാൽ ഡബ്ബയും സുഷിനും ചേർന്നാണ് ഗാനം ആലപിച്ചിരികുന്നത്

dot image

ആവേശം സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജിതു മാധവന് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ ''ഗലാട്ട'' എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ആവേശത്തിലെ രണ്ടാമത്തെ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിന് ശ്യാമാണ് സംഗീതം നല്കിയിരിക്കുന്നത്. ഒരു റാപ്പ് മോഡിലാണ് ഗാനം എത്തിയിരിക്കുന്നത്. പാൽ ഡബ്ബയും സുഷിനും ചേർന്നാണ് ഗാനം ആലപിച്ചിരികുന്നത്.

ഫഹദ് ഫാസില് നായകനാവുന്ന ചിത്രം അന്വര് റഷീദ് എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറില് അന്വര് റഷീദും ഫഹദ് ഫാസില് ആന്ഡ് ഫ്രണ്ട്സിന്റെ ബാനറില് നസ്രിയ നസീമും ചേര്ന്നാണ് നിര്മ്മിക്കുന്നത്. ചിത്രം പെരുന്നാള്-വിഷു റിലീസ് ആയി ഏപ്രില് 11ന് തിയേറ്റുകളില് എത്തും. 2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില് ഒന്നായ രോമാഞ്ചത്തിന് ശേഷം ജിതു മാധവന് ഒരുക്കുന്ന ചിത്രമാണ് ആവേശം.

കോളേജ് വിദ്യാർത്ഥികളുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല് ലൈഫ് സംഭവങ്ങളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്വ്വം എന്ന സൂപ്പര് ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

ഫഹദിന് പുറമെ മന്സൂര് അലി ഖാന്, ആശിഷ് വിദ്യാര്ത്ഥി, സജിന് ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങി നിരവധി പേര് ചിത്രത്തില് എത്തുന്നുണ്ട്. സമീര് താഹിര് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

dot image
To advertise here,contact us
dot image