'ഡാ സുഭാഷേ.. നിന്നെ തമിഴിൽ എടുത്ത ഡാ'; പാ രഞ്ജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് ശ്രീനാഥ് ഭാസി

മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും

dot image

അടുത്ത കാലത്തൊന്നും ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിക്കുന്നത്. തമിഴ്നാട്ടിലും കർണാടകയിലും എന്തിനേറെ നോർത്ത് അമേരിക്കയിൽ പോലും പല റെക്കോർഡുകളും തകത്താണ് സിനിമ മുന്നേറുന്നത്. യഥാർത്ഥ ജീവിതത്തിലെ ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞ ചിത്രത്തിലെ കഥാപാത്രങ്ങൾ ഒന്നിന് ഒന്ന് മികച്ചതായിരുന്നു.

മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ അണിയറ പ്രവര്തകര് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കിരൺ മോസസാണ് സംവിധാനം ചെയ്യുന്നത്.

'ജയമോഹന്റെ വാക്കുകൾ സിനിമയ്ക്ക് പ്രമോഷൻ'; ഗണപതി

ജിവി പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗസ്വാമിയും ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പേര് ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയാണ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശ്, എഡിറ്റിങ് സെൽവ ആർ കെ, വസ്ത്രാലങ്കാരം സാബിർ, ആർട്ട് ഡയറക്ടർ ജയാ രഘു എന്നിവർ നിർവഹിക്കുന്നു.

dot image
To advertise here,contact us
dot image