
കേരളത്തിലായാലും മറ്റ് ഇതര ഭാഷകളിലായാലും റീ റിലീസുകളുടെ കാലമാണ് ഇപ്പോൾ. മലയാളത്തിലും തമിഴിലും ആയി നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ റീ റിലീസ് ചെയ്തു കഴിഞ്ഞു. മലയാളികൾക്കിടയിൽ തമിഴ് ചിത്രങ്ങൾക്ക് ആരാധകർ ഏറെ ഉണ്ട്. അടുത്തിടെ ഗൗതം വാസുദേവ് മേനോന് ചിത്രം 'വാരണം ആയിരം' കർണാടകയിൽ റിലീസ് ചെയ്തിരുന്നു. മികച്ച കളക്ഷനാണ് ചിത്രം നേടിയത്.
ഗൗതം വാസുദേവ് മേനോന്റെ തന്നെ അടുത്ത ഹിറ്റ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. കേരളത്തിലാണ് 'വിണ്ണൈതാണ്ടി വരുവായാ' എന്ന ചിത്രം റീ റിലീസിന് ചെയ്യുന്നത്. മാർച്ച് 15 ന് ചിത്രം തിയേറ്ററുകളിൽ എത്തും. സംവിധായകന് തന്നെ തിരക്കഥ എഴുത്തി 2010 ല് പുറത്തെത്തിയ ചിത്രം തമിഴിൽ സൂപ്പർ ഹിറ്റായിരുന്നു. മലയാളികൾക്കിടയിലും ചിത്രത്തിന് നിരവധി ആരാധകരുണ്ട്.
OSCAR 2024: ഓസ്കർ കൗണ്ട്ഡൗൺ സ്റ്റാർട്ട്സ്, തത്സമയ സംപ്രേക്ഷണം ഈ പ്ലാറ്റ്ഫോമുകളിൽ കാണാംചിമ്പുവും തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റായിരുന്നു. തൃഷ അവതരിപ്പിച്ച ജെസ്സി എന്ന കഥാപത്രം മലയാളി ആയതിനാൽ കേരളത്തിൽ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. എ ആര് റഹ്മാന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ ജന പ്രിയമായിരുന്നു. വിടിവി ഗണേഷ്, ബാബു ആന്റണി, കിറ്റി, ഉമ പത്മനാഭന്, രഞ്ജിത്ത് വേലായുധന്, ലക്ഷ്മി രാമകൃഷ്ണന്, തൃഷ അലക്സ്, സുബ്ബലക്ഷ്മി, കെ എസ് രവികുമാര്, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.