
ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മൂന്നാം ഷെഡ്യൂൾ അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഈ ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി എന്ന റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി ചിത്രീകരണവും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും വേഗത്തിലാക്കാനാണ് എമ്പുരാൻ ടീമിന്റെ പദ്ധതി എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ചിയാൻ 62 ന്റെ ഫ്രെയിമുകൾ ചുമ്മാ പൊളിപൊളിക്കും; ക്യമാറ ചലിപ്പിക്കുന്നത് ഈ ഛായാഗ്രാഹകൻമോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാൻ'. 2019 ല് 'ലൂസിഫര്' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.