/entertainment-new/news/2024/03/08/malavika-mohanan-immortalises-her-thangalaan-look-on-stamp

'തങ്കലാ'നിൽ മാളവിക 'ആരതി'; സ്റ്റാമ്പ് ഇറക്കി നടി

ചിത്രത്തിൽ തന്റെ കഥാപാത്രത്തെ സ്റ്റാമ്പ് ആക്കിയാണ് മാളവിക മോഹൻ വനിതാ ദിനത്തിൽ ആശംസകളുമായെത്തിയിരിക്കുന്നത്

dot image

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ഏപ്രിലിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂൺ-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നാണ് പുതിയ വിവരം.

ചിത്രത്തിൽ തന്റെ കഥാപാത്രത്തെ സ്റ്റാമ്പ് ആക്കിയാണ് മാളവിക മോഹൻ വനിതാ ദിനത്തിൽ ആശംസകളുമായെത്തിയിരിക്കുന്നത്. ഭൂട്ടാനിൽ അവധി ആഘോഷിക്കുന്ന നടി അവിടെയുള്ള പ്രാദേശിക പോസ്റ്റ് ഓഫീസിലാണ് ചിത്രം കൊടുത്ത് സ്റ്റാമ്പ് ആക്കിയിരിക്കുന്നത്. 'ആരതി'എന്നാണ് ചിത്രത്തിൽ മാളവിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ തന്റെ കഥാപാത്രം വളരെ ശക്തവും ധീരയുമാണെന്നും ഒരുപാട് പേരെ പ്രചോദിപ്പിക്കുമെന്നും മാളവിക കുറിച്ചിട്ടുണ്ട്. നെറ്റിയിൽ ചുവപ്പു കുറിയും തലയിൽ കെട്ടും ജടപിടിച്ച മുടികളുമായാണ് സ്റ്റാമ്പിൽ മാളവിക ഉള്ളത്.

ബ്രിട്ടിഷ് ഭരണത്തിൻ കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കാലൻ' ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാർവതി തിരുവോത്ത്, പശുപതി മസിലാമണി എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

'റീനുവും സച്ചിനും കൊള്ളാം, പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത്....'; പ്രേമലുവിനെ വാഴ്ത്തി രാജമൗലി

തങ്കലാൻ ചിത്രത്തിന്റെ റിലീസ് ഇത് രണ്ടാം തവണയാണ് നീട്ടിവെയ്ക്കുന്നത്. ജനുവരി 26നായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന തീയതി. എന്നാൽ പോസ്റ്റ് പ്രൊഡക്ഷനിലെ താമസം കണക്കിലെടുത്ത് ഏപ്രിലിലേക്ക് മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രം എന്നെത്തും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us