'അമരന് വൻ ഡിമാൻഡ്'; ശിവകാർത്തികേയന്റെ ചിത്രം തിയേറ്റർ റിലീസിന് മുൻപേ ഒടിടി റൈറ്റ്സ് വിറ്റു

ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്

dot image

തമിഴ് സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം 'അമര'ന്റെ ഒടിടി റൈറ്റ്സ് വാങ്ങി നെറ്റ്ഫ്ലിക്സ്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. നീണ്ട നാളത്തെ ആക്ഷൻ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു. ഓഗസ്റ്റ് 15ന് തിയേറ്ററിൽ എത്തുന്ന ചിത്രം ഒരു മാസത്തിന് ശേഷമായിരിക്കും നെറ്റ്ഫ്ലിക്സിൽ എത്തുക.

ആടുജീവിതത്തിന്റെ പുതിയ പോസ്റ്റർ ചോർന്നു, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിക്കുന്നത്. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് 'അമരൻ'. അതേസമയം, ശിവകാർത്തികേയൻ തന്റെ അടുത്ത ചിത്രം സംവിധായകൻ എ ആർ മുരുഗദോസിനൊപ്പം ഉണ്ടാകുമെന്നാണ് അഭ്യൂഹം. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്നുണ്ടെന്നാണ് വിവരം.

dot image
To advertise here,contact us
dot image