
പാർവതി മുഖ്യ കഥാപാത്രമായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'ഉയരെ' നാളെ വനിതാ ദിനത്തിന് കേരളത്തിൽ റീ റിലീസ് ചെയ്യുന്നു. പിവിആറിൻ്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി ലുലു മാളിലുള്ള പിവിആർ സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് വെെകുന്നേരം 6.35നും കൊച്ചിയിൽ ഉച്ചയ്ക്ക് 2.15നുമാണ് പ്രദർശനം.
ആസിഡ് ആക്രമണത്തിന് ഇരയായി ഒടുവിൽ ആ വേദനകളെ അതിജീവിച്ച് പൈലറ്റാവുക എന്ന ലക്ഷ്യത്തിനു പിന്നാലെ പായുന്ന പല്ലവിയെന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഉയരെ' പറഞ്ഞത്. നിരവധി അവാർഡുകൾ നേടിയ ചിത്രം കൂടിയായിരുന്നു 'ഉയരെ'. മനു അശോകൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു.
താരരാജാക്കന്മാരുടെ ഇടയിൽ ഒരു പുത്തൻ ഉദയം; 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന യുവതാരമായി നസ്ലൻആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തൻ, അനാർക്കലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ബോബി-സഞ്ജയ് ആണ് തിരക്കഥയെഴുതിയത്. മുകേഷ് മുരളീധരൻ ഛായാഗ്രഹണം നിർവഹിച്ചു. മഹേഷ് നാരായണൻ എഡിറ്റിങ്ങും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചത്.