
മമ്മൂട്ടി ചിത്രം 'ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സോണി ലിവിലൂടെ മാർച്ച് 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഫെബ്രുവരി 15 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. സിനിമ ഇതിനകം തമിഴ്നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്സിൽ (മലയാളം വേർഷൻ) അഞ്ചാം സ്ഥാനം നേടി കഴിഞ്ഞു. രണ്ട് കോടിയിലധികം രൂപയാണ് സിനിമ തമിഴ്നാട്ടിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്.
'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
മഞ്ഞുമ്മൽ ബോയ്സിനെ മാത്രമല്ല സംവിധായകനെയും കോളിവുഡ് ഏറ്റെടുത്തു; ചിദംബരം ഇനി ധനുഷിനൊപ്പം?മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. മൂന്ന് റിലീസുകൾ അതിൽ മൂന്നും സൂപ്പർഹിറ്റ്. ബോക്സ് ഓഫീസിൽ മൂന്ന് ചിത്രങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 'പ്രേമലു', 'ഭ്രമയുഗം', 'മഞ്ഞുമ്മൽ ബോയ്സ്' ഈ മൂന്ന് ചിത്രങ്ങളെയും കോർത്ത് 'പ്രേമയുഗംബോയ്സ്' എന്ന പേരും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയമാണ്.