
'പ്രേമലു'വിന്റെയും 'മഞ്ഞുമ്മൽ ബോയ്സി'ന്റെയും ഇടയിൽ പോറ്റിയുടെ യാത്രയ്ക്ക് ഒരു തടസമുണ്ടായിട്ടില്ല. ഭ്രമയുഗം റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 60 കോടിയിലധികമാണ് ചിത്രം നേടിയിരിക്കുന്നത്. നിർമ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിട്ടും ഈ നേട്ടം കൈവരിച്ചതിന് കാരണം മമ്മൂട്ടി എന്ന നടന്റെ പ്രകടനമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സിനിമ ഇതിനകം തമിഴ്നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്സിൽ (മലയാളം വേർഷൻ) അഞ്ചാം സ്ഥാനം നേടി കഴിഞ്ഞു. രണ്ട് കോടിയിലധികം രൂപയാണ് സിനിമ തമിഴ്നാട്ടിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ 'മഞ്ഞുമ്മൽ ബോയ്സി'നൊപ്പം ഭ്രമയുഗവും മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനാൽ വരും ദിവസങ്ങളിൽ അടുത്ത സ്ഥാനങ്ങളിലേക്ക് കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
'ഇത് സംഭവം വേറെ'; ചെമ്പൻ വിനോദിന്റെ അനിയൻ ഉല്ലാസിന്റെ സംവിധാനം 'അഞ്ചകള്ളകോക്കാൻ', ട്രെയ്ലർ പുറത്ത്മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. മൂന്ന് റിലീസുകൾ അതിൽ മൂന്നും സൂപ്പർഹിറ്റ്. ബോക്സ് ഓഫീസിൽ മൂന്ന് ചിത്രങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 'പ്രേമലു', 'ഭ്രമയുഗം', 'മഞ്ഞുമ്മൽ ബോയ്സ്' ഈ മൂന്ന് ചിത്രങ്ങളെയും കോർത്ത് 'പ്രേമയുഗംബോയ്സ്' എന്ന പേരും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയമാണ്.