SSMB 29: രാജമൗലി ചിത്രത്തിൽ മഹേഷ് ബാബു എത്തുക എട്ട് ലുക്കുകളിൽ ?

ചിത്രം രാജ്യത്തെ ഏറ്റവും ഉയർന്ന ബജറ്റിലാണ് ഒരുങ്ങുന്നത്

SSMB 29: രാജമൗലി ചിത്രത്തിൽ മഹേഷ് ബാബു എത്തുക എട്ട് ലുക്കുകളിൽ ?
dot image

തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു എസ് എസ് രാജമൗലിയുടെ നായകനാകുന്ന വാർത്തയെ ആഘോഷത്തോടെ ഏറ്റെടുക്കുകയാണ് സിനിമാ പ്രേമികൾ. 'എസ്എസ്എംബി 29' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ്യത്തെ ഏറ്റവും ഉയർന്ന ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിനായി മഹേഷ് ബാബു ലുക്ക് ടെസ്റ്റിന് വിധേയനായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

രാജമൗലിയുടെ നേതൃത്വത്തിൽ നടന്ന ടെസ്റ്റിൽ താരം നിരവധി ഗെറ്റപ്പ് ചേഞ്ചുകൾ ടെസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഇതിൽ മഹേഷ് ബാബുവിൻ്റെ കഥാപാത്രത്തിനായി എട്ട് വ്യത്യസ്ത ലുക്കുകൾ അന്തിമമാക്കിയിട്ടുണ്ട് എന്നാണ് സൂചന.

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്. ജനുവരി അവസാനത്തോടെ എഴുത്ത് പൂർത്തിയാകും. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും എസ്എസ്എംബി 29ന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

പ്രേമലു കണ്ടത് 14 തവണ; ആരാധികയ്ക്ക് ടോപ് ഫാൻ പാസ് നൽകി അണിയറപ്രവർത്തകർ

രണ്ടാം ഭാഗത്തിന് സാധ്യത നിലനിർത്തി 'ഓപ്പൺ എൻഡിങ്' ആകും ചിത്രത്തിനെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. കെ എൽ നാരായണ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ആയിരം കോടിയാണ്. വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണെന്നാണ് വിവരം. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആലിയ ഭട്ട് നായികയാകും എന്നും റിപ്പോർട്ട് ഉണ്ട്.

dot image
To advertise here,contact us
dot image