
പ്രശംസകൾ ഏറ്റുവാങ്ങാൻ ഇനിയും 'മഞ്ഞുമ്മൽ ബോയ്സി'ന്റെ ജീവിതം ബാക്കി..., ഇപ്പോഴിതാ തമിഴ് സംവിധായകൻ വെങ്കട് പ്രഭു ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ എല്ലാവരും ആഘോഷിക്കുന്നതിൽ അഭിമാനം തോന്നുന്നുവെന്നും ഭാഷ അല്ല കലയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ ആയിരുന്നു വെങ്കട് പ്രഭുവിന്റെ പ്രതികരണം.
Venkat Prabhu About #ManjummelBoys
— 𝗕𝗥𝗨𝗧𝗨 (@Brutu24) March 4, 2024
I'm so happy and thrilled about the success of Manjummel Boys in TN. We're usually doing hero heroine love story. No heroine, no romance but still MB is a hit in TN. Language is not important, just look at the art. People ll support good art pic.twitter.com/rU6uX3sRow
'ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ എല്ലാവരും ആഘോഷമാക്കുകയാണ്. അതിൽ അഭിമാനം. പൊതുവെ സൂപ്പർ താര ചിത്രങ്ങൾ മാത്രം ചെയ്ത് കൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു നടി പോലും ഇല്ലാതെ, ഒരു കൂട്ടം യുവ നടന്മാരെ വച്ച് സിനിമ ചെയ്യുക എന്നത് വളരെ വലിയ കാര്യമാണ്. അതും നമ്മുടെ നാട്ടിൽ തമിഴ് സിനിമകളെക്കാൾ വലിയ രീതിയിൽ ഓടുകയും ചെയ്യുന്നു. ഭാഷ അല്ല പ്രധാനം, കലയാണ് പ്രധാനം എന്ന് കാണിച്ചു കൊടുക്കുകയാണ് ഇതിലൂടെ', വെങ്കട് പ്രഭു പറഞ്ഞു.
'ഗുണ കേവിലോട്ട് അടുക്കാൻ മേലാ...'; 'ഡെവിള്സ് കിച്ചണ്' കാണാന് സഞ്ചാരികളുടെ വൻ തിരക്ക്നല്ല സിനിമ ആണെങ്കിൽ ഏത് ഭാഷയാണെങ്കിലും പ്രേക്ഷകർ ഏറ്റെടുക്കുമെന്നതിന്റെ ഉദാഹരണമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ഇതുവരെ ഒരു മലയാള സിനിമയ്ക്കും തമിഴകത്ത് ലഭിക്കാത്ത കളക്ഷൻ നേടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്നാട്ടിൽ നിന്ന് നേടിയത്. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ തമിഴ്നാട്ടിൽ നിന്ന് 25 കോടി എന്ന ബെഞ്ച്മാർക്ക് സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല് ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള് അടക്കം ചിത്രത്തിന് നല്കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില് തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില് ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഉടനെ തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി കടക്കുമെന്നാണ് ആരാധകരും അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.