'ചിയാൻ 62'ൽ സുരാജും; നടന്റെ ആദ്യ തമിഴ് ചിത്രം

ചിത്രം എസ് യു അരുൺകുമാറാണ് സംവിധാനം ചെയ്യുന്നത്

'ചിയാൻ 62'ൽ സുരാജും; നടന്റെ ആദ്യ തമിഴ് ചിത്രം
dot image

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളി താരം സുരാജ് വെഞ്ഞാറമൂടും ഭാഗമാകുന്നു. സുരാജ് തന്നെയാണ് സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടന്റെ ആദ്യ തമിഴ് ചിത്രമാണിത്.

https://www.facebook.com/photo/?fbid=950865456394575&set=a.279068136907647

ചിയാൻ 62 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം എസ് യു അരുൺകുമാറാണ് സംവിധാനം ചെയ്യുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2024 മാർച്ച് മാസത്തിൽ 'ചിയാൻ 62' ചിത്രീകരണം ആരംഭിക്കും.

'ഈ പോക്ക് പോയാൽ ഇത് സീൻ മാറും'; 'മഞ്ഞുമ്മൽ ബോയ്സ്' റെക്കോർഡുകൾ പഴങ്കഥയാക്കുന്നു, കളക്ഷൻ റിപ്പോർട്ട്

ഒരു നാടൻ ആക്ഷൻ ത്രില്ലർ ആകും ചിയാൻ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ജിവി പ്രകാശ് കുമാർ ആണ് ചിയാൻ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us