'അഭിനയം വേണ്ട ക്യാമറ മതി'; ധനുഷിന്റെ മകൻ ഇനി ഈ ചിത്രത്തിന് സിനിമാറ്റോഗ്രാഫർ

ധനുഷ് തന്റെ സംവിധാന ചിത്രമായ രായന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്

'അഭിനയം വേണ്ട ക്യാമറ മതി'; ധനുഷിന്റെ മകൻ ഇനി ഈ ചിത്രത്തിന് സിനിമാറ്റോഗ്രാഫർ
dot image

ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം 'രായനി'ൽ മകൻ യാത്ര ക്യാമറ കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ട്. യാത്ര നേരത്തെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമാറ്റോഗ്രാഫിയോടാണ് പ്രിയം. ഇപ്പോൾ ഈ പുത്തൻ അപ്ഡേറ്റ് ആരാധകർക്ക് കൗതുകം ഉണർത്തിയിട്ടുണ്ട്.

രായന്റെ അണിയറപ്രവർത്തകർ ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. സിനിമാട്ടോഗ്രഫി ടീമിനെ നയിക്കുകയോ അസിസ്റ്റ് ചെയ്യുകയോ ആയിരിക്കും യാത്ര ചെയ്യുക. ധനുഷിന്റെ കൂടെ അവാർഡ് ഷോകളിലും ഓഡിയോ ലോഞ്ച് പരിപാടകളിലുമല്ലാതെ മക്കളെ കാണാറില്ല.

'സൂര്യ വാടിവാസൽ ഉപേക്ഷിച്ചോ?'; വെട്രിമാരൻ സൂര്യയ്ക്ക് പകരം നായകനാക്കുന്നത് ഈ നടനെ?

അതേസമയം, ധനുഷ് തന്റെ സംവിധാന ചിത്രമായ രായന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. ഒരു പക്കാ ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായ രായനിൽ ധനുഷ് നായകനായി എത്തുമ്പോൾ പ്രതിനായകനായി എത്തുന്നത് എസ് ജെ സൂര്യ ആണ്. സൺ പിച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുഗ്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും. റിലീസ് ഡേറ്റും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us