'ഇതാണ് കല്യാണ പയ്യൻ'; കുഞ്ഞ് റാഹയ്ക്ക് അനന്ത് അംബാനിയെ പരിചയപ്പെടുത്തി ആലിയ ഭട്ട്

അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡിങ് പരിപാടികളാണ് ജാംനഗറിൽ നടക്കുന്നത്

'ഇതാണ് കല്യാണ പയ്യൻ'; കുഞ്ഞ് റാഹയ്ക്ക് അനന്ത് അംബാനിയെ പരിചയപ്പെടുത്തി ആലിയ ഭട്ട്
dot image

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദി താരസമ്പന്നമാണ്. ഇന്ത്യൻ സിനിമാ താരങ്ങളെല്ലാം നിറഞ്ഞുനിന്ന ചടങ്ങിലെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിന്റെയും മകൾ റാഹയുടെയും വീഡിയോകൾ ശ്രദ്ധ നേടുകയാണ്.

അനന്ത് ആലിയയുടെയും റാഹയുടെയും അടുത്തേക്ക് വരുന്നതും, താരം അനന്തുമായി സംസാരിക്കുന്നതും, അനന്ത് റാഹയെ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം ആലിയയും റാഹയും ബ്രൗണും വെളളയും നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. വീഡിയോ ആരാധകർക്കിടയിൽ വൈറലാണ്.

'നാട്ടു നാട്ടുവിന് ചുവടുവച്ച് ഖാന്മാർ'; അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയിൽ നിന്നും വീഡിയോ

അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡിങ് പരിപാടികളാണ് ജാംനഗറിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന് ഇന്ത്യ ആശയത്തിന്റെ ഭാഗമായാണ് വിവാഹം ഇന്ത്യയില് നടത്താന് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us