'മഞ്ഞുമ്മൽ ബോയ്സും പ്രേമലു, ഭ്രമയുഗവും ഹൗസ്ഫുൾ, തമിഴ് ഇൻഡസ്ട്രി ചിന്തിക്കേണ്ട സമയം'; രാകേഷ് ഗൗതമന്

കഴിഞ്ഞ നാല് മാസത്തിനിടയില് ഒരു തമിഴ് സിനിമയ്ക്കും ഇത്രയും ബുക്കിംഗ് ലഭിച്ചിട്ടില്ല എന്നാണ് രാകേഷ് എക്സിൽ കുറിച്ചിരിക്കുന്നത്

dot image

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന് പുറത്തും മികച്ച കളക്ഷൻ വാരി കൂട്ടുകയാണ്. തമിഴകം ഇരും കൈയ്യും നീട്ടിയാണ് ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും പ്രശംസ ഒരു മലയാളം ചിത്രത്തിനും തമിഴിൽ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ദേയമാണ്. സോഷ്യൽ മീഡിയയിലൂടെയും നിരവധി താരങ്ങളാണ് ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. ചിത്രം നൂറ് കോടി ക്ലബിൽ ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും പ്രേക്ഷകരും.

കമല്ഹാസനുമായി മഞ്ഞുമ്മല് ബോയ്സ് ടീം നടത്തിയ കൂടിക്കാ ഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള് ചിത്രത്തിന് നല്കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില് തമിഴിൽ തുണയ്ക്കുന്നുണ്ട്. ചിത്രം തമിഴ്നാട്ടിൽ ഉണ്ടാക്കിയ തരംഗത്തെ കുറിച്ച് ചെന്നൈയിലെ വെട്രി തിയേറ്റർ ഉടമ രാകേഷ് ഗൗതമന് സോഷ്യല് മീഡിയയില് പങ്കിട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'സർക്കാർ മതി, ഭാരതം വേണ്ട സിനിമയുടെ പേര് മാറ്റിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് ഇല്ല'; സെന്സര് ബോർഡ്

'വെട്രി തിയേറ്ററിന്റെ ചരിത്രത്തില് ആദ്യമായി തമിഴിലേക്ക് ഡബ്ബ് ചെയ്യാത്ത ഒരു മലയാള ചിത്രം ഞങ്ങളുടെ രണ്ട് സ്ക്രീനിലും ഹൗസ്ഫുള്ളായി ഓടി കൊണ്ടിരിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടയില് ഒരു തമിഴ് സിനിമയ്ക്കും ഇത്രയും ബുക്കിംഗ് ലഭിച്ചിട്ടില്ല. പരീക്ഷ കാലത്ത് പോലും ആളുകള് തീയറ്ററിലേക്ക് എത്തുന്നു. പ്രേമലു, ഭ്രമയുഗം പോലുള്ള മലയാള ചിത്രങ്ങൾ തമിഴ് സിനിമയെ കീഴ്പ്പെടുത്തി, ഇത് തമിഴ് ഇൻഡസ്ട്രി ചിന്തിക്കേണ്ട സമയമാണ്', എന്നാണ് രാകേഷ് എക്സിൽ കുറിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മേന്മയുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. ഒപ്പം സൗഹൃദത്തിന്റെ ആഴവും സിനിമ സംസാരിക്കുന്നു. 'ഗുണ' ചിത്രീകരിക്കുമ്പോള് ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്ക്ക് അറിയുമായിരുന്നില്ലെന്നാണ് സിനിമ കണ്ട ശേഷം സംവിധായകൻ സന്താനഭാരതി പറഞ്ഞത്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടിൽ സ്വന്തമാക്കിയത്. ചിത്രത്തിൽ കമൽഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻപോടി'നും നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image