102-ാം വയസ്സിൽ ഫാഷൻ ഐക്കൺ ഐറിസ് അപ്ഫെൽ വിട പറഞ്ഞു

മൂന്ന് മില്യൺ ഫോളോവേർസ് ഇൻസ്റ്റാഗ്രാമിൽ മാത്രമുണ്ട്.

dot image

പ്രശസ്ത ടെക്സ്റ്റൈൽ വിദഗ്ധയും ഇൻ്റീരിയർ ഡിസൈനറും ഫാഷൻ ഐക്കണുമായ ഐറിസ് അപ്ഫെൽ 102-ആം വയസ്സിൽ അന്തരിച്ചു. ഇവരുടെ കൊമേർഷ്യൽ ഏജന്റ് ലോറി സെയിലാണ് മരണ വാർത്ത അറിയിച്ചത്.

വളരെ ധീരമായ ഹോട്ട് ലുക്കിനും വ്യത്യസ്തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക്ഐറിസ് നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വലിയ വൃത്താകൃതിയിലുള്ള കറുത്ത കണ്ണടയും ചുവന്ന ലിപ്സ്റ്റിക്കും വെളുത്ത മുടിയും ഇവരുടെ സിഗ്നേച്ചർ ലുക്കാണ്.

'മഞ്ഞുമ്മൽ ബോയ്സും പ്രേമലു, ഭ്രമയുഗവും ഹൗസ്ഫുൾ, തമിഴ് ഇൻഡസ്ട്രി ചിന്തിക്കേണ്ട സമയം'; രാകേഷ് ഗൗതമന്

1921 ആഗസ്റ്റ് 29 ന് ജനിച്ച ഐറിസ് ഇൻസ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിരുന്നു. മൂന്ന് മില്യൺ ഫോളോവേർസ് ഇവർക് ഇൻസ്റ്റാഗ്രാമിൽ മാത്രമുണ്ട്. 'ആക്സിഡന്റൽ ഐക്കൺ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. 'ഓൾഡ് വേൾഡ് വീവേഴ്സ്' ബ്രാൻഡിംഗ് കമ്പനി സ്ഥാപിക്കുകയും ആറ് യുഎസ് പ്രസിഡൻ്റുമാർക്ക് കോസ്റ്റ്യും ഡിസൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image