തലൈവർ രജനികാന്ത് ഇക്കണോമി ക്ലാസ്?, ആരാധകർ വിഷമത്തിൽ; വീഡിയോ

അദ്ദേഹത്തിന്റെ എളിമയിൽ ധാരാളം സിനിമ പ്രേമികളും ആരാധകരും സന്തോഷം പങ്കുവെക്കുന്നുണ്ട്

dot image

കടപ്പയിൽ നിന്ന് ഫ്ലൈറ്റിലെ ഇക്കണോമി ക്ലാസ്സിൽ യാത്ര ചെയ്ത സൂപ്പർസ്റ്റാർ രജനികാന്ത്. രജനി വളരെ സിംപിൾ ലുക്കിൽ സാധാരണക്കാരുടെ കൂടെ യാത്ര ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിരവധി ആരാധകർ അദ്ദേഹത്തിന്റെ ഈ പ്രവർത്തിയിൽ വിഷാദത്തിലും സന്തോഷത്തിലുമാണ്.

തന്റെ പുതിയ ചിത്രമായ 'വേട്ടയ്യ'ന്റെ ഷൂട്ടിങ്ങിന് ശേഷം കടപ്പയിൽ നിന്നും ഫ്ലൈറ്റ് കേറിയതായിരുന്നു നടൻ. എയർ ഹോസ്റ്റസുമാരുമായി രജനികാന്ത് സംസാരിക്കുന്ന മറ്റൊരു വീഡിയോയും വൈറലാണ്. അദ്ദേഹത്തിന്റെ എളിമയിൽ ധാരാളം സിനിമ പ്രേമികളും ആരാധകരും സന്തോഷം പങ്കുവെക്കുന്നുണ്ട്. നിലവിൽ ഹൈദരബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

സന്ദീപ് റെഡ്ഡി വാങ്കയുടെ പ്രഭാസ് ചിത്രം 'സ്പിരിറ്റി'ന്റെ പുത്തൻ അപ്ഡേറ്റ്

ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന എൻ്റർടെയ്നർ വിഭാഗത്തിലുള്ള ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ് ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു.

dot image
To advertise here,contact us
dot image