'ബോക്സർ ഇതിഹാസം മുഹമ്മദ് അലിയുടെ വലിയ ഫാൻ'; ബയോപിക് ഒരുക്കാൻ റാണ ദഗുബാട്ടി

സിനിമയ്ക്കായി റാണ ഒന്നിലധികം സംവിധായകരുമായി കൂടിക്കാഴ്ച്ച നടത്തിയതായും റിപ്പോർട്ടുണ്ട്

dot image

ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ റാണ ദഗുബാട്ടി ഒരു ബയോപിക്കിനായി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജീവിതമാണ് താരം ഒരുക്കുന്നത് എന്നാണ് വിവരം. സിനിമയ്ക്കായി റാണ ഒന്നിലധികം സംവിധായകരുമായി കൂടിക്കാഴ്ച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

മുഹമ്മദ് അലിയുടെ ജീവിതം മുമ്പ് 'അലി' എന്ന ഹോളിവുഡ് സിനിമയിലൂടെയും ഡോക്യുമെൻ്ററികളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ പശ്ചാത്തലത്തിൽ ബയോപിക് ഒരുങ്ങുന്നത് ഇതാദ്യമായാണ്. ഐ ഡ്രീമിന് നൽകിയ അഭിമുഖത്തിൽ ബോക്സിങ്ങിനോടുള്ള തന്റെ താത്പര്യം റാണ ഒരിക്കൽ പ്രകടിപ്പിച്ചിരുന്നു.

'എല്ലാ കുട്ടികളും ആക്ഷൻ കാണാൻ ഇഷ്ടപ്പെട്ടിരുന്നത് പോലെ ഞാനും ബോക്സിങ്ങിന്റെ ആരാധകനായിരുന്നു, മുഹമ്മദ് അലി, മൈക്ക് ടൈസൺ തുടങ്ങിയവരുടെ വലിയ ആരാധകനാണ്. ഇവരുടെ പേരെഴുതിയിട്ടുള്ള ജേഴ്സികളായിരുന്നു ഞാൻ ചെറുപ്പത്തിൽ ധരിച്ചിരുന്നത്', റാണ പറഞ്ഞു. ഒരു കായിക താരത്തിന്റെ ജീവിതം സിനിമയാക്കുകയാണെങ്കിൽ ആരെ അവതരിപ്പിക്കാനാണ് ആഗ്രഹം എന്ന അവതാരകന്റെ ചോദ്യത്തിന് മുഹമ്മദ് അലിയെ അവതരിപ്പിക്കും എന്നായിരുന്നു റാണയുടെ മറുപടി.

'ജാഫർ സാദിഖിന്റെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമില്ല,കേസിലേക്ക് വലിച്ചിഴയ്ക്കുന്നു';സംവിധായകൻ അമീർ
dot image
To advertise here,contact us
dot image