'ഹണിമൂണിനു കൊണ്ട് പോകാം, ഏത് ക്ലാസ് വേണം'; അവതാരകന്റെ മുഖത്തടിച്ച് ഗായിക

ലൈവ് ടെലിവിഷൻ പരിപാടിക്കിടെ അവതാരകന്റെ മുഖത്തടിച്ച് പാക് ഗായിക

dot image

ലൈവ് ടെലിവിഷൻ പരിപാടിക്കിടെ അവതാരകന്റെ മുഖത്തടിച്ച് പാക് ഗായിക. 'പബ്ലിക് ഡിമാന്ഡ്' എന്ന പരിപാടിയിൽ അതിഥിയായി എത്തിയ പാക് ഗായിക ഷസിയ മൻസൂറാണ് അവതാരകന്റെ ചോദ്യങ്ങളിൽ പ്രകോപിതയായി മുഖത്തടിച്ചത്. ‘നമ്മുടെ വിവാഹം കഴിഞ്ഞാൽ നിന്നെ ഞാന് മൊണ്ടേ കാര്ലോയില് മധുവിധു ആഘോഷിക്കാന് കൊണ്ടുപോകും. ഏത് 'ക്ലാസ്' ആണ് വേണ്ടതെന്നു പറയാമോ’ എന്നായിരുന്നു അവതാരകനും ഹാസ്യ നടനുമായ നൻഹയുടെ ചോദ്യം.

നടൻ മൻസൂർ അലിഖാന് ആശ്വാസം; ഒരു ലക്ഷം രൂപ പിഴ ഹൈക്കോടതി ഒഴിവാക്കി

ചോദ്യം കേട്ട് നിയന്ത്രണം നഷ്ട്ടപ്പെട്ട ഗായിക ചാടിയെഴുന്നേറ്റ് അവതാരന്റെ മുഖത്തടിക്കുകയും, ദേഷ്യപ്പെട്ട് പൊതിരെ തല്ലുന്നതും ചീത്ത വിളിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണിപ്പോൾ. ഇതുവരെയുള്ള ചോദ്യങ്ങൾ എല്ലാം തമാശ ആയിട്ടാണ് എടുത്തതെന്നും എന്നാൽ ഇത് അങ്ങനെയല്ലെന്നും സ്ത്രീകളോട് മാന്യമായി സംസാരിക്കണമെന്നും ഗായിക അവതാരകനോട് പറയുന്നതും വീഡിയോയിൽ കാണാം. നന്ഹയെ മൂന്നാംകിടക്കാരന് എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തു.

പ്രശ്നം വലുതായതോടെ ചാനൽ പരിപാടിയുടെ അധികൃതർ സ്ക്രിപ്റ്റിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിക്കരുതെന്നു നൻഹയ്ക്കു താക്കീത് നൽകുകയും ചെയ്തു. താൻ ഇനി ഈ ചാനലിലെ ഒരു പരിപാടിയിലും പങ്കെടുക്കാൻ വരില്ലെന്നറിയിച്ച ഗായിക ഷസിയ മന്സൂര് വേദിയിൽ നിന്നും ഇറങ്ങിപ്പോയി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പ്രാങ്ക് ആണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സത്യാവസ്ഥ ഇതുവരെ വ്യക്തമായിട്ടില്ല.

dot image
To advertise here,contact us
dot image