'ആണ്ടവരുടെ വിളയാട്ടം ഇനി സൈബീരിയയിൽ'; 'തഗ് ലൈഫി'ന്റെ അടുത്ത ഷെഡ്യുളിനായി കമൽ ഹാസൻ ഒരുങ്ങുന്നു

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് ചെറിയ ഇടവേള എടുത്ത ശേഷമാണു കമൽ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സൈബീരിയയിലേക്ക് പോവുക

dot image

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം 'തഗ് ലൈഫി'ന്റെ അടുത്ത ഷെഡ്യുൾ സൈബീരിയയിൽ. 34 വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. പീരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ നേരത്തെ പൂർത്തിയായിരുന്നു. കൂടാതെ ഒരു പ്രൊമോ ടീസറും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് ചെറിയ ഇടവേള എടുത്ത ശേഷമാണു കമൽ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സൈബീരിയയിലേക്ക് പോവുക. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താരം സജീവമായി പങ്കെടുക്കുമെന്നും തൻ്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിന് ശേഷം സൈബീരിയയിൽ നിന്ന് ഉടൻ മടങ്ങുമെന്നും റിപ്പോർട്ടുണ്ട്.

'സ്പോർട്സ് ഡ്രാമ ലോഡിങ്'; മാരി സെൽവരാജ് - ധ്രുവ് വിക്രം ചിത്രം, അനുപമ പരമേശ്വരൻ നായിക?

മണിരത്നവും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും സെർബിയയിൽ ലൊക്കേഷൻ ഹണ്ട് നടത്തുന്ന ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുൽഖർ സൽമാൻ, ജയം രവി, തൃഷ, ഗൗതം കാര്ത്തിക് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്വ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.

dot image
To advertise here,contact us
dot image