'ഫുൾ ടൈം പെണ്ണുങ്ങളുടെ കൂടെ നടക്കുന്ന ഒരു പെണ്ണുണ്ണി'; പൊട്ടിച്ചിരിപ്പിച്ച് 'നടന്ന സംഭവം', ടീസർ

മാർച്ച് 22നാണ് ചിത്രം റിലീസിനെത്തുന്നത്

dot image

തിയേറ്ററുകളിൽ ചിരി നിറയ്ക്കാൻ ബിജു മേനോൻ-സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ ഫൺ ഫാമിലി ഡ്രാമ 'നടന്ന സംഭവം' വരുന്നു. മാർച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ അണിയറക്കാർ റിലീസ് ചെയ്തു. 'മറഡോണ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന 'നടന്ന സംഭവം' നിർമ്മിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേർന്നാണ്. 'ഒരു മെക്സിക്കൻ അപാരത' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം.

നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്കകത്ത് നടക്കുന്ന രസകരമായ സംഭവങ്ങൾ നർമ്മത്തിലൂടെ ആവിഷ്കരിക്കുകയാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവർക്ക് പുറമേ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തലൈവർ രജനികാന്ത് ഇക്കണോമി ക്ലാസ്?, ആരാധകർ വിഷമത്തിൽ; വീഡിയോ

രാജേഷ് ഗോപിനാഥൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. സംഗീതം അങ്കിത് മേനോൻ, ഗാനരചന-സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ-സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ-ജോജോ ജോസ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ-സുനിൽ ജോസ്, കലാസംവിധാനം-ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ-ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ്-വിപിൻ നായർ, ചീഫ് അസോസിയേറ്റ്-സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്, സ്റ്റണ്ട്-സുധീഷ് കുമാർ, സ്റ്റിൽ-രാഹുൽ എം സത്യൻ, കളറിസ്റ്റ്-രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ-മഞ്ജു ഗോപിനാഥ്, വിഎഫ്എക്സ്-ടീം മീഡിയ, ഡിസൈൻ-യെല്ലോ ടൂത്ത്, പിആർ& മാർക്കറ്റിംഗ്-കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി.

dot image
To advertise here,contact us
dot image