
സമൂഹമാധ്യമങ്ങളിലെ വൈറലായ അമേരിക്കൻ പാട്ടുകാരി ക്യാറ്റ് ജാനിസ് (31) അന്തരിച്ചു. കാതറിൻ ഇപ്സാൻ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ക്യാൻസർ രോഗത്തെ തുടർന്നാണ് ക്യാറ്റ് ജാനിസിന്റെ മരണം. 2022 മാർച്ചിലാണ് അസ്ഥികളേയും കോശങ്ങളേയും ബാധിക്കുന്ന സാർക്കോമ എന്ന ക്യാൻസർ രോഗം ഗായികയിൽ കണ്ടെത്തുന്നത്.
'മഞ്ഞുമ്മൽ ബോയ്സ്' കണ്ടു ഗംഭീരം, മാർവലസ്; കാർത്തിക് സുബ്ബരാജ്തന്റെ പാട്ടുകളുടെ പൂർണ അവകാശം ഏഴ് വയസുകാരനായ മകൻ ലോറന് നൽകിയ ക്യാറ്റ് ജാനിസ് മകന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി എല്ലാവരും പാട്ടുകൾ ഡൌൺലോഡ് ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മരണ വാർത്ത കുടുംബമാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
ജനുവരി ആദ്യവാരത്തിൽ ക്യാറ്റ് ജാനിസ് പുറത്തിറക്കിയ 'ഡാൻസ് ഔട്ടാ മൈ ഹെഡ്' എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. ചെറുപ്പം മുതൽ പാട്ടുകൾ എഴുതിയിരുന്ന ക്യാറ്റ് ജാനിസ് ഇരുപത് വയസിന് ശേഷമാണ് സംഗീതരംഗത്ത് സജീവമാകുന്നത്. ക്യാൻസർ ബാധിതയാണെന്ന് അറിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ വിവരങ്ങൾ ക്യാറ്റ് ജാനിസ് പങ്കുവച്ചിരുന്നു. കീമോ തെറാപ്പിക്കും റേഡിയേഷനും ശസ്ത്രക്രിയയ്ക്കും ശേഷം ക്യാൻസർ താത്കാലികമായി മാറിയെങ്കിലും കഴിഞ്ഞ വർഷം ശ്വാസകോശത്തെ കാൻസർ ബാധിച്ചിരുന്നു.