
വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്ൻർ ജോണറിൽ കഥ പറയുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഈ അടുത്താണ് പൂർത്തിയായത്. ശ്രീലങ്ക, തുർക്കി തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം സിനിമയുടെ അടുത്ത ഷെഡ്യൂൾ മോസ്കോയിലായിരിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്.
സിനിമയുടെ നിർമ്മാതാവായ അർച്ചന കലാപതിയാണ് സിനിമയുടെ ലൊക്കേഷനുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വിജയ് ഉൾപ്പടെയുള്ള അഭിനേതാക്കളും മറ്റു അണിയറപ്രവർത്തകരും ഉടൻ മോസ്കോ ഷെഡ്യൂളിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന.
വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അതേ നോട്ടം, അതേ ചിരി, അതേ മീശ പിരി; ലാലേട്ടന്റെ റഫറൻസിൽ പ്രണവ് മോഹൻലാൽ, ഇത് കലക്കുംകെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥഎഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.