
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് തമിഴ്നാട്ടിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിദംബരത്തെ നേരിൽ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് ധനുഷ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
#Dhanush meets Chidambaram and congratulated for the success of #ManjummelBoys pic.twitter.com/h5i4QfHWiH
— Mollywood BoxOffice (@MollywoodBo1) February 29, 2024
നേരത്തെ സിനിമയുടെ അണിയറപ്രവർത്തകരുമായി കമൽഹാസനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കൂടികാഴ്ച നടത്തിയിരുന്നു. ചെന്നൈയിലുള്ള ഓഫീസില് വച്ചായിരുന്നു കമൽഹാസൻ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018 നെ പിന്നിലാക്കി ആ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടിൽ സ്വന്തമാക്കിയത്.
'ബോയ്സ് തമിഴകം തൂക്കി', 2018 ഉം താണ്ടി മഞ്ഞുമൽ ബോയ്സ്ചിത്രത്തിൽ കമൽഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻപോടി'നും നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ 17.40 കോടി രൂപയിലധികമാണ് മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയത്. ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ തിരക്കും കളക്ഷനും വലിയ രീതിയിലാണ് വർധിച്ചു വരുന്നത്.