
ഹോളിവുഡ് നടൻ അലൈൻ ഡെലോണിന്റെ വീട്ടിൽ നിന്ന് 72 തോക്കുകൾ കണ്ടെടുത്തു. ഫ്രാൻസിൽ നിന്ന് 135 കിലോമീറ്റർ അകലെയുള്ള ദൗച്ചി-മോണ്ട്കോർബണിലെ നടന്റെ വീട്ടിൽ നിന്നാണ് കൈവശം വെക്കാൻ അനുമതിയില്ലാത്ത തൊക്കുകൾ കണ്ടെടുത്തത്. തോക്കിനൊപ്പം 3000ത്തിലധികം വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു.
വീട്ടിൽ ആയുധം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തുകയായിരുന്നു. 'ദി സമുറായി', 'ബോർസാലിനോ', 'ദി ലെപ്പാർഡ്' തുടങ്ങിയ ഹിറ്റ് സിനിമകളിൽ വേഷമിട്ട് ശ്രദ്ധേയനായ താരമാണ് അലൈൻ ഡെലോൺ.
2019ൽ താരത്തിന് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. 2019ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അലൈൻ ഡെലോണിന് ഓണററി പാം ഡി ഓർ ലഭിച്ചിട്ടുണ്ട്. ഡെലോണിൻ്റെ അനാരോഗ്യ അവസ്ഥയെ മുതെലുടുക്കുന്നുവെന്നാരോപിച്ച് ഡെലോണിൻ്റെ ഇളയ മകൻ സഹോദരിക്കെതിരെ പരാതി നൽകിയിരുന്നു.
ഡെലോൺ കോടിക്കണക്കിന് സ്വത്തുക്കളുടെ ഉടമയാണ്. കഴിഞ്ഞ ജൂണിൽ നടന്ന ലേലത്തിൽ 80 ഓളം ആർട്ട് വർക്കുകളാണ് അദ്ദേഹം വിറ്റത്. ഇതിൽ നിന്ന് മാത്രമായി എട്ട് മില്യൺ യൂറോയാണ് (ഏകദേശം 72 കോടി) താരത്തിന് ലഭിച്ചത് എന്നാണ് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
ഹൃതിക് റോഷന്റെ 'ഫൈറ്ററി'ന് വമ്പൻ ഡീൽ; തിയേറ്ററിൽ വിജയക്കൊടി പാറിച്ച് ഇനി ഒടിടിയിലേയ്ക്ക്