
ആരാധകനെ അപമാനിച്ച് നടനും നിർമ്മാതാവുമായ ശിവകുമാർ. വൃദ്ധനായ ആരാധകൻ നൽകിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിയുകയും ആരാധകനെ ചീത്തവിളിക്കുകയും ചെയ്ത ശിവകുമാറിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്മാരായ സൂര്യയുടെയും കാർത്തിയുടെയും അച്ഛൻ കൂടിയായ ശിവകുമാറിന്റെ പ്രവർത്തിയിൽ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Meendum Meenduma !!!
— Vignesh (@Vignesh58Viki) February 26, 2024
Innum indha aalu thirundhala pola 🤣🤣#Suriya #Sivakumar #Kanguva #RohitSharma #Liverpool
pic.twitter.com/O2aTFuwFb9
'ഇപ്പിത്താൻ ഉരുവാനേൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിക്കായി കാരക്കുടി ശിവഗംഗ ജില്ലയിലെ കണ്ണദാസൻ മണി മണ്ഡപത്തിൽ എത്തിയ ശിവകുമാറിന് ആരാധകൻ ഒരു ഷാൾ സമ്മാനമായി നൽകുകയായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ശിവകുമാർ ഷാൾ നിലത്തേക്ക് വലിച്ചെറിയുകയും നടന്നുപോകുകയുമായിരുന്നു. ഇതിന് മുൻപ് സെൽഫി എടുക്കാൻ ശ്രമിച്ച ഒരു ആരാധകന്റെ ഫോൺ ശിവകുമാർ എറിഞ്ഞുടച്ച സംഭവം ഉണ്ടായിരുന്നു. പിന്നീട് പരസ്യമായി ക്ഷമാപണം നടത്തുകയും ആരാധകന് ഒരു പുതിയ ഫോൺ നൽകുകയും ചെയ്തിരുന്നു.
'എന്റെ പടം ആണെങ്കിൽ റിലീസ് ഡേറ്റിൽ തന്നെ എത്തുമോയെന്ന പേടി പ്രേക്ഷകർക്കുണ്ട്'; ഗൗതം വാസുദേവ് മേനോൻസോഷ്യൽ മീഡിയയിൽ സൂര്യയെയും കാർത്തിയേയും ടാഗ് ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ നിലയ്ക്ക് നിർത്തണമെന്നും ഇത്തരം ആളുകളെ എന്തിനാണ് പൊതുചടങ്ങിൽ വിളിക്കുന്നതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. നിങ്ങളുടെ അച്ഛന്റെ പ്രവർത്തികൾ കാരണം നിങ്ങളോടുള്ള ബഹുമാനവും നഷ്ടമാകുമെന്നും കമെന്റുകൾ ഉണ്ട്. നായകനായും വില്ലനായും സഹനടനായും നൂറിലധികം സിനിമകളിൽ ശിവകുമാർ അഭിനയിച്ചിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് അവിടെ ആരാധകരുണ്ട്.