
ഇതുവരെ മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളം സിനിമകളെയും അഭിനേതാക്കളെയും സാമന്ത പ്രശംസിക്കാറുണ്ട്. അടുത്തിടെ കാതല് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ താരം വാനോളം പുകഴ്ത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല് മീഡിയയിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സാമന്ത.
'തലൈവാ ഗോട്ട് അപ്ഡേറ്റ് സൊല്ലുങ്കാ'; ആരാധകന്റെ ചോദ്യം, സ്പോട്ടിൽ ട്രോളി വെങ്കട് പ്രഭുഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഏറ്റവും പ്രിയപ്പെട്ടത്' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. മമ്മൂട്ടിയെ ടാഗ് ചെയ്തിട്ടുമുണ്ട്. കൊച്ചിയില് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗില് പങ്കെടുക്കാനെത്തിയതാണ് സാമന്ത എന്നാണ് റിപ്പോർട്ടുകൾ.
തൊട്ടടുത്ത സ്റ്റോറിയായി മലയാളത്തിലെ ഫഹദ് ഫാസിലിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പരസ്യബോര്ഡിലെ ഫഹദ് ഫാസിലിന്റെ ചിത്രമാണ് സാമന്ത പങ്കുവെച്ചത്. മറ്റൊരു ഫേവറൈറ്റ് എന്നാണ് ചിത്രത്തിന് തരാം നൽകിയ ക്യാപ്ഷൻ.
ഭ്രമയുഗമാണ് മമ്മൂട്ടിയുടെ അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. അല്ലുഅർജുൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം പുഷപ 2 ആണ് ഫഹദ് ഫാസിലിന്റേതായി തിയേറ്ററിൽ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം വിജയ് ദേവരക്കൊണ്ട നായകനായ ഖുഷിയാണ് സാമന്തയുടേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.