
തെലുങ്ക് ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മഹേഷ് ബാബു. ഓരോ സിനിമയ്ക്കായും നടൻ വാങ്ങുന്ന പ്രതിഫലം ചർച്ചയാകാറുമുണ്ട്. അത്തരത്തിൽ മഹേഷ് ബാബുവിന് ലഭിച്ച ഒരു പ്രതിഫലമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ സിനിമയ്ക്കായല്ല, മറിച്ച് ഓൺലൈൻ പേയ്മെന്റ് അപ്ലിക്കേഷനായ ഫോണ്പേയ്ക്ക് ശബ്ദം നൽകിയതിനാണ് നടന് വമ്പൻ പ്രതിഫലം ലഭിച്ചത്.
അടുത്തിടെ ഓണ്ലൈൻ പണമിടപാടുകള് അനൗൺസ്മെന്റുകൾക്ക് ഫോണ്പേ സിനിമാ താരങ്ങളുടെ ശബ്ദം ഉപയോഗിക്കാൻ ആരംഭിച്ചിരുന്നു. തെലുങ്കിൽ ഇതിന് ശബ്ദം നൽകിയത് മഹേഷ് ബാബുവാണ്. അഞ്ച് സെക്കൻഡ് മാത്രമാണ് ഇതിന്റെ ദൈർഘ്യം. ഇതിനായി മഹേഷ് ബാബുവിന് അഞ്ച് കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഒരു തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
'നന്ദി ഉണ്ടേ....' ആരും സംശയിക്കേണ്ട, ആ ശബ്ദം മമ്മൂട്ടിയുടെ തന്നെമലയാളത്തിൽ ഇത്തരത്തിൽ ഫോൺപേയ്ക്കായി ശബ്ദം നൽകിയിരിക്കുന്നത് മമ്മൂട്ടിയാണ്. ഭ്രമയുഗം എന്ന തന്റെ പുതിയ സിനിമയുടെ സംഭാഷണ ശൈലിയിൽ 'നന്ദിയുണ്ടേ...' എന്നാണ് മമ്മൂട്ടിയുടെ അനൗൺസ്മെന്റ്. കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദങ്ങളാണ് മറ്റു ഭാഷകളിൽ അനൗൺസ് ചെയ്യുന്നത്. ഇവ ഹിന്ദി, കന്നഡ ഭാഷകളിൽ ആകും കേൾക്കുക.