''മോനെ ജാഡ, പച്ചയായ ജാഡ, പുച്ഛമാണ് പോടാ..''; 'ആവേശം' കൊള്ളിച്ച് സുഷിൻ ദേ വീണ്ടും, ലിറിക്കൽ വീഡിയോ

ഗാനം പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറാണ് പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്.

''മോനെ ജാഡ, പച്ചയായ ജാഡ, പുച്ഛമാണ് പോടാ..''; 'ആവേശം' കൊള്ളിച്ച് സുഷിൻ ദേ വീണ്ടും, ലിറിക്കൽ വീഡിയോ
dot image

സോഷ്യൽ മീഡിയയിലും യൂത്തിന്റെ ഫേവറേറ്റ് പ്ലേ ലിസ്റ്റിലും സുഷിൻ ശ്യാം ആണ് ഇപ്പോൾ താരം. 'മഞ്ഞുമ്മൽ ബോയ്സ്' കൂടി പ്രേക്ഷകർ ഏറ്റെടുത്തതോടെ സുഷിന്റെ മ്യൂസിക്ക് വീണ്ടും വാനോളം പറക്കുകയാണ്. ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ വീണ്ടും ആവേശത്തിലാക്കാൻ സുഷിന്റെ സംഗീതത്തിൽ പുതിയ ഗാനം കൂടിയെത്തിയിരിക്കുന്നു. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം 'ആവേശ'ത്തിലെ ലിറിക്കൽ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

''ജാഡ'' എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറാണ് പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. 'ആവേശ'ത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക് മ്യൂസിക് ഇന്ത്യയാണ്. സിനിമയിൽ മൂന്ന് ഗാനങ്ങളാണുള്ളത്. ശ്രീനാഥ് ഭാസിയെ കൂടാതെ ഡബ്സി, മലയാളി മങ്കിസ് എന്നിവരാണ് പാടുന്നത്. കേരളത്തിൽ ഡബ്സിക്കും മലയാളി മങ്കിസിനും നിരവധി ആരാധകരാണുള്ളത്.

'വിവാഹം കഴിഞ്ഞിട്ട് ഒരു മാസം'; പങ്കാളി ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്തെന്ന് ലെന

ഫഹദ് ഫാസിൽ രംഗൻ എന്ന ഗുണ്ടയായി എത്തുന്ന ചിത്രത്തിൽ മന്സൂര് അലി ഖാന്, ആശിഷ് വിദ്യാര്ഥി, സജിന് ഗോപു, പ്രമുഖ മലയാളി യൂട്യൂബർ ഹിപ്സ്റ്റര്, മിഥുന് ജെ എസ്, റോഷന് ഷാനവാസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദും ഫഹദ് ഫാസില് ആന്ഡ് ഫ്രണ്ട്സിന്റെ ബാനറില് നസ്രിയ നസീമും ചേര്ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us