
May 23, 2025
04:34 PM
റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ടൊവിനൊ തോമസ് നായകനായി എത്തിയ 'അന്വേഷിപ്പിൻ കണ്ടെത്തും'. പല റിലീസുകൾക്കിടയിലും ചിത്രം വിജയം നേടിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
'പ്രേമലു', 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നീ രണ്ട് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ വ്യതാസമാണ് ഈ വർഷം കൊണ്ടുവന്നത്. കൂടാതെ അതിന് ശേഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'വും ബോക്സ് ഓഫീസിൽ 50 കോടിയിലധികം രൂപയാണ് നേടിയത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.
24 കാരറ്റ് സ്വർണത്തിൽ മൂന്ന് നില കേക്ക്; ഉർവശി റൗട്ടേലയ്ക്ക് ബർത്ത്ഡേ സമ്മാനവുമായി യോ യോ ഹണി സിങ്തീയറ്റര് ഓഫ് ഡ്രീംസിന്റെ ബാനറില് ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാസംവിധാനം ദിലീപ് നാഥ്.