സുഷിൻ ആവേശത്തിൽ പണി തുടങ്ങി; 'ആവേശം' സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി തിങ്ക് മ്യൂസിക്ക്

സുഷിൻ ശ്യാം എന്ന സംഗീത സംവിധായകന്റെ ഓരോ പാട്ടിനും നിരവധി പേരാണ് കാത്തിരിക്കുന്നത്

dot image

മലയാള സിനിമ പ്രേക്ഷകർ ഇനി കാത്തിരിക്കുന്നത് രംഗന്റെ വരവിനാണ്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'ആവേശ'ത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് സ്വന്തമാക്കി തിങ്ക് മ്യൂസിക്ക് ഇന്ത്യ. കൂടാതെ ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ പാടുന്നത് ഇപ്പോൾ ഏറ്റവും ട്രെൻഡിങ് ആയി നിൽക്കുന്ന ഡബ്സി, ശ്രീനാഥ് ഭാസി, മലയാളി മങ്കിസ് എന്നിവരാണ്.

സുഷിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇവരുമായി നിൽക്കുന്ന ഫോട്ടോസ് പങ്കുവെച്ചിരുന്നു. കേരളത്തിൽ ഡബ്സിക്കും മലയാളി മങ്കിസിനും നിരവധി ആരാധകരാണ് നിലവിലുള്ളത്. വിവരം അറിഞ്ഞതോടെ ഒരുപാട് പേരാണ് ചിത്രത്തിന്റെ ഗാനങ്ങൾക്കായി കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയതോടെ സുഷിൻ ശ്യാം എന്ന സംഗീത സംവിധായകന്റെ ഓരോ പാട്ടിനും നിരവധി പേരാണ് കാത്തിരിക്കുന്നത്.

'പടം കണ്ടു just wow'മഞ്ഞുമ്മൽ ടീംസിന് അഭിനന്ദനങ്ങളുമായി ഉദയനിധി സ്റ്റാലിൻ

ഫഹദ് ഫാസിൽ രംഗൻ എന്ന ഗുണ്ടയായി എത്തുന്ന ചിത്രത്തിൽ മന്സൂര് അലി ഖാന്, ആശിഷ് വിദ്യാര്ഥി, സജിന് ഗോപു, പ്രമുഖ മലയാളി യൂട്യൂബർ ഹിപ്സ്റ്റര്, മിഥുന് ജെ എസ്, റോഷന് ഷാനവാസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങി നിരവധി പേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദും ഫഹദ് ഫാസില് ആന്ഡ് ഫ്രണ്ട്സിന്റെ ബാനറില് നസ്രിയ നസീമും ചേര്ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image