'പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കുന്ന കാലം' മലയാള സിനിമയെ പുകഴ്ത്തി 'ജന ഗണ മന' സംവിധായകൻ

ഫെബ്രുവരി മാസത്തിൽ തിയേറ്ററുകളിൽ അടുപ്പിച്ച് നാലു വമ്പൻ ഹിറ്റുകൾ

dot image

പുതുവർഷത്തിൽ മലയാള സിനിമ ഗംഭീരമായ തിരിച്ചു വരവാണ് നടത്തിയത്. ഫെബ്രുവരി മാസത്തിൽ തിയേറ്ററുകളിൽ അടുപ്പിച്ച് നാലു വമ്പൻ ഹിറ്റുകൾ. പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ഉണർവേകുന്നു എന്നാണ് സംവിധായകൻ ഡിജോ ജോസ് ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

'കബഡി കബഡി കബഡി'; 'ഗില്ലി' റീ റിലീസ് തീയതി പുറത്ത്

'ഈ വർഷം റിലീസായ ചില സിനിമകൾ കണ്ടു... എല്ലാം ഒന്നിനൊന്നു മെച്ചം, പലതരം ജോണറിലുള്ള വളരെ വ്യത്യസ്തമായ ചിത്രങ്ങൾ. എന്തുകൊണ്ടും സമകാലിക വാർത്തകളിൽ സിനിമ ഒരുപടി മുന്നിട്ട് നിൽക്കുന്ന കാഴ്ച. എന്തുകൊണ്ടും പ്രതീക്ഷകൾക്ക് ചിറക് മുളയ്ക്കുന്ന കാലം' എന്നാണ് ഡിജോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്. 'പ്രേമയുഗം ബോയ്സ്' എന്ന പോസ്റ്റർ ഉൾപ്പെടെയാണ് ഡിജോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിജോയുടെ ആദ്യ ചിത്രം സാനിയാ ഇയ്യപ്പൻ നായികയായ 'ക്വീൻ' ആയിരുന്നു. ചിത്രം തിയേറ്ററുകളിൽ ഹിറ്റും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ജന ഗണ മന എന്ന ചിത്രവും പോസിറ്റീവ് റിവ്യൂകൾ നേടി വാണിജ്യ വിജയമായി ഉയർന്നു. ടൊവിനോ തോമസിനൊപ്പമുള്ള 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം ഡിജോ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തതായി നിവിൻ പോളി നായകനാകുന്ന 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്.

dot image
To advertise here,contact us
dot image