'ഷൂട്ടിംഗ് തുടങ്ങുന്നതു വരെ പുറത്തിറങ്ങരുത്', മഹേഷ് ബാബുവിന് രാജമൗലിയുടെ നിർദേശം

SSMB29 എന്നാണ് ചിത്രത്തിന് ഇപ്പോൾ താത്കാലികമായി നൽകിയിരിക്കുന്ന പേര്

dot image

എസ്എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. മഹേഷ് ബാബു വ്യസ്ത്യസ്തമായ വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന് ജോലികള് പുരോഗമിക്കുകയാണ്. എന്നാല് ചിത്രത്തിന്റെ പ്രൊഡ്യൂസര്, മറ്റു അഭിനേതാക്കൾ ആരൊക്കെ എന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി പുതിയ അപ്ഡേറ്റ് വരുന്നതുവരെ പൊതുവേദികളില് പ്രത്യക്ഷപ്പെടരുത് എന്ന കർശന നിർദേശം രാജമൗലി മഹേഷ് ബാബുവിന് നൽകി എന്നാണ് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന് മഹാരാജ എന്ന് പേരിടാനും അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ടെന്നും അഡ്വഞ്ചർ ത്രില്ലർ ചിത്രം ആയതിനാൽ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള് തേടുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

'101 കോടി ഉറപ്പ്'; ടർബോ ജോസ് മാസാണ്... പൊളി വൈബാണ്, സെക്കന്റ് ലുക്ക് എത്തി

SSMB29 എന്നാണ് ചിത്രത്തിന് ഇപ്പോൾ താത്കാലികമായി നൽകിയിരിക്കുന്ന പേര്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്റെ 29മത്തെ ചിത്രം എന്നാണ് ഇതിനർത്ഥം. ആര്ആര്ആര് ആയിരുന്നു രാജമൗലി സംവിധാനം ചെയ്ത ഒടുവിലെത്തിയ ചിത്രം. നിരൂപക പ്രശംസയും, ബോക്സോഫീസ് വിജയവും ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ സംഗീതത്തിന് എം എം കീരവാണിക്ക് ഒസ്കാര് അവാര്ഡും ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image