
അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടില്ലു സ്ക്വയറിന് നടി വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം. ട്രെയ്ലറിൽ നടിയുടെ ഗ്ലാമറസ് രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമായിരുന്നു. ഇപ്പോൾ നടി വാങ്ങുന്ന പ്രതിഫല റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ഒരു സിനിമയ്ക്ക് തെലുങ്കില് അനുപമയ്ക്ക് ലഭിക്കുന്നത് ഒരു കോടിയാണ്. എന്നാല് ടില്ലു സ്ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്ട്ട്. ഇക്കാര്യത്തില് ഔദ്യോഗിക സ്ഥിരീകരണമില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് 'ടില്ലു സ്ക്വയര്'. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരിക്കും 'ടില്ലു സ്ക്വയര്' എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
മാസ്സായി കിങ് ഖാന്, ഡാൻസ് കളിച്ച് ക്യാപ്റ്റന്മാർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയമല്ലിക്ക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമൻ എസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സിത്താര എന്റര്ടെയ്ൻമെന്റ്സും ഫോര്ച്യൂണ് ഫോര് സിനി മാസിന്റെയും ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 29ന് ചിത്രം തിയേറ്ററുകളിൽ എത്തും. അതേസമയം, അനുപമ നായികയായി എത്തിയ പുതിയ ചിത്രമാണ് 'സൈറൺ'. ജയം രവിയാണ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. ജി വി പ്രകാശ് സംഗീതവും നിർവഹിക്കുന്നു.