
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു. സിബി മലയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാരിവില്ലിൻ ഗോപുരങ്ങള് എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില് ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്.
ആരാധകരെ പോലെ ചിത്രം വീണ്ടും കാണാൻ താനും കാത്തിരിക്കുകയാണെന്ന് സിബി മലയിൽ പറഞ്ഞു. സിനിമ 4 K യിലായിരിക്കും റിലീസ് ചെയ്യുക. എന്നാൽ ചിത്രം എന്ന് റീ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
സിനിമയുടെ റീ റിലീസിന്റെ സന്തോഷം നിർമ്മാതാവ് സിയാദ് കോക്കറും പങ്കുവെച്ചു. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രമാണ് ദേവദൂതൻ എന്നും ടെലിവിഷനിൽ എപ്പോൾ പ്രദർശിപ്പിച്ചാലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജനങ്ങൾ തിയേറ്ററുകളിലേക്ക് ആകർഷിക്കപ്പെടുമോ എന്നതിൽ വ്യക്തതയാകും വരെ സിനിമ വ്യാപകമായി എത്തിക്കാൻ ഒരു പദ്ധതിയുമില്ലെന്നും സിയാദ് കോക്കര് അറിയിച്ചു.
'മഞ്ഞുമ്മലിന് മുന്നേ ലാലേട്ടന്റെ പടം ഗുണ കേവിൽ ഷൂട്ട് ചെയ്തിരുന്നു'; മോഹൻലാൽ ചിത്രം ചർച്ചയാകുന്നു2000 തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.