മഞ്ഞുമ്മലിലെ പിള്ളേരുടെ ട്രിപ്പ് നാളെ തുടങ്ങും

'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്

dot image

പ്രേമലവും, ഭ്രമയുഗവും ആടി തകർക്കുന്ന തിയേറ്ററുകളിൽ നാളെ എതിരാളിയായി 'മഞ്ഞുമ്മൽ ബോയ്സ്' എത്തും. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിന്റെ ബുക്കിംഗ് രാവിലെ തന്നെ ആരംഭിച്ചിരുന്നു. എല്ലാ തിയേറ്ററുകളിലും മികച്ച പ്രീ ബുക്കിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത്.

ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.

പോറ്റിയുടെ മന്ത്രങ്ങൾ ഇനി പല ഭാഷകളിൽ.....

ഒരുപാട് തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിംങിലേക്ക് കടന്നത്. ചിത്രത്തിന്റെ ടെക്ക്നിക്കൽ വിഭാഗമെടുത്താല് മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായവരാണ് ജോലി ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്. എഡിറ്റർ - വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം - സുഷിൻ ശ്യാം.

dot image
To advertise here,contact us
dot image