എസ്ആർകെ, നയൻസ്, ബോബി ഡിയോൾ...; ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ അവാർഡ്സ് വാരിക്കൂട്ടി അനിമലും ജവാനും

സംഗീത ലോകത്തിന് മികച്ച സംഭാവന നൽകിയതിന് ഗായകൻ കെ ജെ യേശുദാസിനെ വേദിയിൽ ആദരിച്ചു

dot image

2024 ലെ ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിൽ നടന്നു. ഷാരൂഖ് ഖാൻ , റാണി മുഖർജി, കരീന കപൂർ, വിക്രാന്ത് മാസി, നയൻതാര, ഷാഹിദ് കപൂർ, ആദിത്യ റോയ് കപൂർ, സന്ദീപ് റെഡ്ഡി വങ്ക തുടങ്ങി നിരവധി താരങ്ങൾ അവാർഡ് ചടങ്ങിൽ പങ്കെടുത്തു.

ജവാനിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാൻ മികച്ച നടനും നയൻതാര മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിരുദ്ധ് രവിചന്ദർ ആണ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. മിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലൂടെ റാണി മുഖജിയും മികച്ച നടിയായി.

ആദ്യം ടൈഗറുമായുള്ള യുദ്ധം... ശേഷം രണ്ടാം വരവ്; പത്താൻ 2 ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

അനിമൽ എന്ന ചിത്രത്തിലൂടെ സന്ദീപ് റെഡ്ഡി വങ്ക മികച്ച സംവിധായകനായപ്പോൾ ബോബി ഡിയോൾ ഒരു നെഗറ്റീവ് റോളിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സംഗീത ലോകത്തിന് മികച്ച സംഭാവന നൽകിയതിന് ഗായകൻ കെ ജെ യേശുദാസിനെ വേദിയിൽ ആദരിച്ചു.

dot image
To advertise here,contact us
dot image