
2007ൽ പുറത്തിറങ്ങിയ അജിത് ചിത്രം 'ബില്ല' റീ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 23ന് ചിത്രം തമിഴ്നാട്ടിലെ തിയേറ്ററുകളിൽ എത്തും. അജിത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിൽ ഒന്നാണ് 'ബില്ല'. വിഷ്ണു വർധൻ സംവിധാനം ചെയ്ത ചിത്രം ബോളിവുഡ് സൂപ്പർഹിറ്റ് 'ഡോൺ' റീമേയ്ക്ക് ആയിരുന്നു. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ നയൻതാര ആയിരുന്നു നായിക.
തമിഴ്നാട്ടിൽ ഇപ്പോൾ പുതുതായി ഇറങ്ങുന്ന ചിത്രങ്ങളേക്കാൾ മികച്ച പ്രതികരണമാണ് പഴയ സൂപ്പർഹിറ്റ് സിനിമകൾ റീ റിലീസ് ചെയ്യുമ്പോൾ ലഭിക്കുന്നത്. 'വാരണം ആയിരം', 3, 'ശിവ മനസുള്ള ശക്തി' മലയാള ചിത്രമായ 'പ്രേമം' എന്നിവയെല്ലാം വാലെന്റൈൻസ് ദിന സ്പെഷ്യൽ ആയി റിലീസ് ചെയ്ത സിനിമകളാണ്. പക്ഷേ ഈ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് തമിഴ് ആരാധകരും സിനിമ പ്രേമികളും നൽകിയത്.
'ഇത്തരം ആളുകൾ നരകത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നു'; തൃഷയ്ക്ക് പിന്തുണയുമായി വിശാൽഇനിയും ഒട്ടെറെ ചിത്രങ്ങളാണ് തമിഴ്നാട്ടിൽ റിലീസ് ചെയ്യാനിരിക്കുന്നത്. വിജയ് ചിത്രം 'ഗില്ലി' ബില്ലയ്ക്ക് ശേഷം തിയേറ്ററുകളിലെത്തും. കൂടാതെ 'കാതൽ മന്നൻ', 'മിൻസാര കനവ്', കാർത്തിയുടെ ആദ്യ ചിത്രം 'പരുത്തിവീരൻ' റിലീസ് ചെയ്യാൻ ആരാധകർ ആവശ്യപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇപ്പോഴും പഴയ ചിത്രങ്ങൾക്ക് തമിഴ്നാട്ടിലുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് ഈ റീ റിലീസുകളുടെ എണ്ണം കാണുമ്പോൾ മനസിലാകും.