
മലയാളികൾ മാത്രമല്ല ലോകമെമ്പാടും സച്ചിന്റെയും റീനുവിന്റെയും ഒപ്പം പൊട്ടിച്ചിരിച്ച് ആഘോഷിക്കുകയാണ്. ചിത്രം രണ്ടാം ആഴ്ചയിലോട്ട് കടക്കുമ്പോൾ മികച്ച കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. യുഎഇയിലും പ്രേമലു റെക്കോര്ഡ് കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് പുതിയ വാർത്ത. ഉടൻ തന്നെ ചിത്രം 50 കോടി ക്ലബിൽ ഇടപിടിക്കും എന്നാണ് റിപ്പോർട്ട്.
ഇതുവരെ യുഎഇയിൽ പ്രേമലു 9.2 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്ട്ട്. പ്രേമലുവിനറെ നേട്ടം മലയാളക്കരയെ അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ടാമാഴ്ചയിലും പ്രേമലു മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കളക്ഷൻ കണക്കുകള് വ്യക്തമാക്കുന്നത്. കേരളത്തില് നിന്ന് 22.36 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഞായറാഴ്ച കേരളത്തില് നിന്ന് 3.52 കോടി രൂപയും പ്രേമലു നേടി.
ആവശ്യങ്ങൾ പരിഹരിക്കണം; ഫിയോക്കിന്റെ യോഗം ഇന്ന്ഗിരീഷ് എ ഡി സംവിധാനത്തിൽ ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.