ചാത്തന്റെ കളി ഇനി സോണി ലിവിൽ; വാങ്ങിയത് റെക്കോർഡ് തുകയ്ക്ക്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ 20 കോടി രൂപ ഓഫർ ചെയ്തെങ്കിലും റെക്കോർഡ് തുകയാണ് സോണി ലിവ് ഭ്രമയുഗത്തിന് കൊടുത്തത്.

dot image

മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' തിയേറ്റർ പ്രദർശനത്തിന് ശേഷം സോണി ലിവിൽ കാണാം. 30 കോടി രൂപയാണ് ചിത്രത്തിന് സോണി കൊടുക്കുന്ന വില. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ 20 കോടി രൂപ ഓഫർ ചെയ്തെങ്കിലും റെക്കോർഡ് തുകയാണ് സോണി ലിവ് ഭ്രമയുഗത്തിന് കൊടുത്തത്. ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.

ആദ്യ ഞായറാഴ്ചയായ ഇന്നലെയും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്റെ കണക്കുകള് പറയുന്നത്. സിനിമ ഇതുവരെ 12.80 കോടി രൂപയാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. ഇന്നലെ മാത്രം സിനിമയ്ക്ക് 67.62 ശതമാനം ഒക്യുപെൻസിയാണ് ലഭിച്ചത്. മോണിംഗ് ഷോകള് - 56.75%, ആഫ്റ്റര് നൂണ് ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു സിനിമയുടെ ഒക്യുപെൻസി. 3.90 - 4 കോടിയ്ക്കിടയിൽ സിനിമ നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ആഗോള കളക്ഷൻ 30 കോടിയ്ക്ക് മുകളിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഞായറാഴ്ച ബോക്സോഫീസ് കണ്ടത് കൊടുമൺ പോറ്റിയുടെ ആധിപത്യം; മികച്ച കളക്ഷനുമായി ഭ്രമയുഗം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

dot image
To advertise here,contact us
dot image