
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് ഗിരീഷ് എ ഡി ചിത്രം 'പ്രേമലു' കുതിക്കുകയാണ്. ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണം യാഷ് രാജ് ഫിലിംസ് ഏറ്റെടുത്തതായി നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നീടുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ 14 കോടിയ്ക്ക് അടുത്ത് ഇതുവരെ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിവസം ചിത്രത്തിന്റെ സ്വീകാര്യത കണക്കിലെടുത്ത് മിക്ക തിയേറ്ററിലും ഷോയുടെ എണ്ണം വർധിപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് 'പ്രേമയുഗം'ശനിയാഴ്ച മാത്രം ഒരുലക്ഷത്തിൽ കൂടുതൽ പേരാണ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്. ഗൾഫ് രാജ്യങ്ങളിലും പ്രേമലുവിന് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടി നായകനായ ഭ്രമയുഗം തിയേറ്ററുകളിൽ എത്തിയിട്ട് പോലും ചിത്രത്തിന് കാര്യമായ ഇടിവ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.
തണ്ണീര്മത്തന് ദിനങ്ങള്, സൂപ്പര് ശരണ്യ എന്നീ ചിത്രങ്ങള്ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ബോക്സ് ഓഫീസില് ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകുമെന്നാണ് കരുതപ്പെടുന്നത്.