വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം പാർട്ടിയുടെ പേര് മാറ്റി

കമ്മീഷന്റെ അനുമതി ലഭിച്ചാൽ വിജയ് ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചേക്കും

dot image

നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന പാർട്ടിയുടെ പേരിൽ മാറ്റം വരുത്താൻ തീരുമാനം ആയി. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കിയാണ് മാറ്റിയത്. പേരുമാറ്റത്തിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണു വിവരം. കമ്മീഷന്റെ അനുമതി ലഭിച്ചാൽ വിജയ് ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചേക്കും.

തമിഴക വെട്രി കഴകം എന്ന പേരിനെതിരെ തമിഴക വാഴ്വുരുമൈ കക്ഷി സ്ഥാപകൻ വേൽമുരുകൻ രംഗത്തെത്തിയിരുന്നു. ഇരുപാർട്ടികളുടെയും ചുരുക്കപ്പേര് ടിവികെ എന്നായതിനാൽ ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുൽ പ്രീത് സിങിന്റെ വിവാഹം; സുരക്ഷ ശക്തമാക്കാൻ ബോളിവുഡിലെ 'വൺ മാൻ ആർമി'

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വിജയ്യുടെ പാർട്ടി ആദ്യമായി മത്സരിക്കാനൊരുങ്ങുന്നത്. കരാർ ഒപ്പിട്ട സിനിമകളുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം മുഴുവൻ സമയവും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

dot image
To advertise here,contact us
dot image