
/entertainment-new/news/2024/02/16/jr-ntr-movie-devara-release-date-out
ജൂനിയർ എൻടിആർ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന 'ദേവര'യുടെ റിലീസ് തീയതി പുറത്തുവിട്ടു. ഒക്ടോബർ 10ന് ചിത്രം ലോകമെമ്പാടുമുള്ള ത്തിയേറ്ററുകളിലെത്തും. ആർആർആറിന് ശേഷം ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്.
ദൈവം എന്ന അർത്ഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ സിനിമകളിൽ പുതിയ ബെഞ്ച്മാർക്ക് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യുവസുധ ആർട്ട്സും എന്ടിആര് ആര്ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ് റാം ആണ് അവതരിപ്പിക്കുന്നത്.
'ഭ്രമിപ്പിക്കും മമ്മൂക്കയുടെ പകർന്നാട്ടം, അഭിനയ കലയുടെ സർവ്വകലാശാല'; പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർപാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യം വച്ച് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാഹ്നവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.