'ഫെബ്രുവരി 22 മുതല് തിയേറ്ററുകളില് മലയാള സിനിമകള് റിലീസ് ചെയ്യില്ല'; തീരുമാനവുമായി ഫിയോക്

പ്രൊഡ്യൂസർമാരുടെ ഏകാധിപത്യനിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ

dot image

കൊച്ചി: ഫെബ്രുവരി 22 മുതല് കേരളത്തിലെ തിയേറ്ററുകളില് മലയാള സിനിമകള് റിലീസ് ചെയ്യില്ലെന്ന് തിയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക്. പ്രൊഡ്യൂസർമാരുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

നമ്മളേറെ കണ്ട ലളിതാജി; നടി കവിത ചൗധരി അന്തരിച്ചു

സിനിമ തിയേറ്ററുകളിൽ പ്രൊജക്ടര് വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിയോക് നിർമ്മാതാക്കൾക്ക് മുന്നിൽ വെച്ചിരുന്നു. എന്നാൽ ഇതിനോട് നിർമ്മാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് വിജയകുമാർ പറഞ്ഞു.

dot image
To advertise here,contact us
dot image