
രൺവീർ സിംഗിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു 'ശക്തിമാൻ' ചിത്രം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്യുന്നത്. രൺവീർ സിംഗിന്റെ 'ഡോൺ 3 ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും ശക്തിമാൻ ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.
ടോവിനോ തോമസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ നടൻമാർ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, രൺവീറും ബേസിലും ഒരുമിക്കുവെന്ന് സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യുഹങ്ങൾ പുറത്തു വന്നിരുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് ശക്തിമാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട് പ്രകാരം പറയുന്നത്.
വാലിബനെ വീഴ്ത്തി ഭ്രമയുഗം; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്അങ്ങനെയെങ്കിൽ ബേസിൽ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
ദൂരദര്ശനില് സംപ്രേഷണം ചെയ്തിരുന്ന ശക്തിമാൻ പരമ്പരയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. 1997 മുതല് 2000 ന്റെ പകുതി വരെ 450 എപ്പിസോഡു കാലമായാണ് 'ശക്തിമാൻ' സംപ്രേഷണം ചെയ്തത്. കരൺ ജോഹറിൻ്റെ സംവിധാനത്തിൽ 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രമാണ് രൺബീറിന്റെ ഒടുവിൽ തിയേറ്ററുകളിൽ എത്തിയ സിനിമ . ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.