
May 16, 2025
12:59 AM
തമിഴ് നടൻ സത്യരാജിനെ നായകനാക്കി അലക്സ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തൊഴാർ ചെഗുവേര'. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മാർച്ച് ഒന്നിന് ചിത്രം ബിഗ് സ്ക്രീനുകളിൽ എത്തും.
അടുത്തിടെ ചിത്രത്തിൽ സത്യരാജിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആക്ഷൻ സീക്വൻസുകളുടെ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സത്യരാജ് ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട് . ' പുരട്ച്ചി തമിഴൻ' എന്ന ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
വാലന്റൈന്സ് ദിനത്തിൽ സമ്പൂർണേഷ് ബാബുവിന്റെ പുതിയ ചിത്രം;ടൈറ്റിൽ പോസ്റ്റർ വിട്ട് അണിയറ പ്രവർത്തകർരാജേന്ദ്രൻ, നഞ്ചിൽ സമ്പത്ത്, കൂൾ സുരേഷ്, അലക്സ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രേ മാജിക് ക്രിയേഷൻസിൻ്റെ ബാനറിൽ അനീഷ് എഡ്മണ്ട് പ്രഭു ആണ് ചിത്രം നിർമിക്കുന്നത്. പി എസ് അശ്വിനാണ് ചിത്രത്തിൽ സംഗീതം.