
ജിബൂട്ടി, തേര് എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ജെ സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവ ചിത്രം പേട്ട റാപ്പിന്റെ പോസ്റ്റർ പുറത്ത്. ചടുല നൃത്ത ചുവടുമായി പ്രഭുദേവയ്ക്കൊപ്പം വേദികയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംഗീതത്തിന് കൂടുതൽ പ്രാധാന്യമുള്ള ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഡി ഇമ്മാൻ ആണ്.
അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ജിബൂട്ടി'. അതിന് ശേഷം ഇറങ്ങിയ 'തേര്' ശരാശരി വിജയം നേടിയെങ്കിലും അടുത്ത ചിത്രം തമിഴ് ആയിരിക്കുമെന്ന് പ്രേക്ഷകർ കരുതിയിരുന്നില്ല. പത്ത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഭൂപതി രാജയും റോബർട്ടുമാണ് ചിത്രത്തിന് വേണ്ടി ഡാൻസ് കൊറിയോഗ്രാഫി ചെയ്യുന്നത്.
'സർപ്രൈസ് ഫോർ ഫാൻസ്'; എസ്ആർകെയുടെ ബ്ലോക്ക്ബസ്റ്റർ 'ഡങ്കി' ഒടിടിയിൽപ്രഭുദേവയുടെ മാസ്മരിക നൃത്ത ചുവടുകൾ കൊണ്ട് റിച്ച് ആയിരിക്കും ചിത്രം. ബ്ലൂ ഹിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമ്മിച്ചത്. തേര് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ദിനിൽ പി കെയാണ് ഇതിനും രചിക്കുന്നത്. ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യുസഫ്.