
May 20, 2025
09:21 PM
തെലുങ്കിലെ പ്രശസ്ത നടന് സമ്പൂർണേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ബംഗാരു ഗുഡ്ഡു'. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വാലെന്റൈന്സ് ദിനത്തോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
'എന്തോ വലുത് വരാനിരിക്കുന്നു' ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഗോഡ്സില്ല- കോങ്ങ് ട്രെയ്ലർതമിഴിലും തെലുങ്കിലുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ന്യൂ നോർമൽ ഫിലിം ഫാക്ടറിയും ജ്യോസ്റ്റാർ എൻ്റർപ്രൈസസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപിനാഥ് നാരായണമൂർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും ഇദ്ദേഹമാണ് നിർവഹിക്കുന്നത്.
സമ്പൂർണേഷ് ബാബുവിനെ കൂടാതെ റോബോ ശങ്കർ, സുരേഖ വാണി, പ്രവീൺ, മോഹൻ, നികിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . ഷാമിൻ ടണ്ടനെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പുതു മുഖം സുർഭി ശുക്ലയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻ്റെ റിലീസ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ബേണിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന സമ്പൂർണേഷ് ബാബു, 2023-ൽ പുറത്തിറങ്ങിയ മാർട്ടിൻ ലൂഥർ കിംഗ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. യോഗി ബാബു നായകനായി അഭിനയിച്ച തമിഴ് കോമഡി ചിത്രമായ മണ്ടേലയുടെ (2021) തെലുങ്ക് പതിപ്പായിരുന്നു മാർട്ടിൻ ലൂഥർ കിംഗ്.